സ്വന്തമായി വാഹനമില്ല, കൈവശം പണമായി 10,000 രൂപ മാത്രം, ഭാര്യയുടെ കൈയ്യില്‍ 2000രൂപയും; മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍

asset details | Bignewslive

കണ്ണൂര്‍: ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലേക്ക് പിണറായി വിജയന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കുമായി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത് ആണ് ഉള്ളത്. പിണറായിയിലെ വീടും സ്ഥലവും ഉള്‍പ്പെടെയാണിത്.

പിണറായിയുടെ പേരില്‍ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരില്‍ 35 ലക്ഷം രൂപയുടെ സ്വത്തുമാണ് നിലവിലുള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 204048 രൂപയും ഭാര്യക്ക് 2976717 രൂപയുമുണ്ട്. പിണറായിയുടെ കൈവശം പണമായി 10,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയും മാത്രമാണുള്ളത്.

3,30,000 രൂപയുടെ സ്വര്‍ണമാണ് ഭാര്യയ്ക്കുള്ളത്. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍(കിയാല്‍) പിണറായി വിജയന് ഒരു ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 2 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. മലയാളം കമ്യൂണിക്കേഷന്‍സില്‍ പിണറായി വിജയന് 10,000 രൂപയുടെയും ഭാര്യയ്ക്ക് 20,000 രൂപയുടെയും ഓഹരിയാണുള്ളത്.

3 കേസുകളുടെ കാര്യവും പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതേസമയം, പിണറായിക്കോ ഭാര്യക്കോ സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റ് ബാധ്യതകളോ ഇല്ല. ധര്‍മടം മണ്ഡലത്തിലേക്കുള്ള പിണറായി വിജയന്റെ പത്രിക റിട്ടേണിങ് ഓഫിസറായ കണ്ണൂര്‍ എഡിസി (ജനറല്‍) ബെവിന്‍ ജോണ്‍ വര്‍ഗീസിനു മുന്‍പാകെയാണു സമര്‍പ്പിച്ചത്. രണ്ടു സെറ്റ് പത്രികകളാണ് നല്‍കിയത്.

Exit mobile version