നേമത്തല്ല, പുതുപ്പള്ളിക്ക് വേണം; ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനവുമായി പ്രവര്‍ത്തകര്‍, വൈകാരികമായ സ്വീകരണവും

Congress Workers | Bignewslive

പുതുപ്പള്ളി: നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ വിട്ടുതരില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്‍പില്‍ പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സീറ്റു ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തുന്നുണ്ട്. ഈ അവസരത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവും വൈകാരികമായ സ്വീകരണവുമായി രംഗത്തെത്തിയത്.

ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് അണികളുടെ പ്രതിഷേധം. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല.

വനിതാ പ്രവര്‍ത്തകരടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നിലെത്തി പ്രതിഷേധിക്കുന്നത്. അമ്പത് വര്‍ഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇതിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യഭീഷണിയും മുഴക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version