പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്; നഴ്‌സി ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലിചെയ്യുന്ന ആശുപത്രിയില്‍ പ്രതിഷേധം, ആരോഗ്യ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തു

കോഴിക്കോട്: കോഴിക്കോടിനെ വലച്ച നിപ്പ കവര്‍ന്ന നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. സജീഷ് ജോലിചെയ്യുന്ന ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അപമാനിച്ച കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയുടെ പരാമര്‍ശം തെറ്റാണെന്ന് ലിനിയുടെ ഭര്‍ത്താവ് പ്രതികരിച്ചിരുന്നു. കെകെ ശൈലജ ടീച്ചര്‍ നിപ്പ കാലത്തും കൊവിഡ് കാലത്തും ഗസ്റ്റ് ആര്‍ട്ടിസ്റ്റ് റോള്‍ മാത്രമാണ് ചെയ്തതെന്നും മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. സജീഷിനെതിരെ പരസ്യ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. എന്നാല്‍ നിപ്പായെ അതിജീവിച്ച അജന്യയും മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രംഗത്ത് വന്നിരുന്നു.

ദുരിത സമയത്ത് ഒരു ഗസ്റ്റ് റോളില്‍ പോലും ആശ്വാസ വാക്കുമായി ഞങ്ങളുടെ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉണ്ടായിരുന്നില്ലെന്ന് സജീഷ് പറഞ്ഞിരുന്നു. നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു എംപി എന്ന നിലയില്‍ ഉണ്ടായിട്ടില്ലെന്നും സജീഷ് തന്റെ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു.

Exit mobile version