തിരിച്ചടി കോണ്‍ഗ്രസിന്റെ നെഞ്ചത്തേക്ക്; കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 201 പേര്‍ പാര്‍ട്ടി വിട്ട് ജോസ് കെ മാണിക്കൊപ്പം

കോട്ടയം: കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 201 പേര്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തില്‍ ചേര്‍ന്നു. ജോസ് കെ മാണി – ജോസ് തര്‍ക്കത്തില്‍ ലാഭം കോണ്‍ഗ്രസ്സിനാണ് എന്നായിരുന്നു പലരും വിലയിരുത്തിയത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് തിരിച്ചടിയായി മാറിയിരിക്കുകയാണിത്.

കോണ്‍ഗ്രസ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരാണ് ജോസ് കെ മാണി പക്ഷത്തേക്ക് ചേര്‍ന്നത്. ഐഎന്‍ടിയുസിയുടെ മുന്‍ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും ഒക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആയിരുന്ന അന്‍വന്‍ മുണ്ടേത്താണ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്.

ഇദ്ദേഹത്തോടൊപ്പം 200 പേരും കേരള കോണ്‍ഗ്രസ് എമ്മില്‍ അംഗത്വമെടുത്തു. ജോസ് കെ മാണി കോണ്‍ഗ്രസ് വിട്ടപ്പോള്‍ സ്വന്തം തട്ടകമായ പാലായില്‍ തന്നെ അടിപതറുന്നു എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നത്.

എല്‍ഡിഎഫില്‍ എത്തിയ ജോസ് കെ മാണിക്കെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ 201 ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടത് കോണ്‍ഗ്രസിന് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നല്‍കുന്നത്.

Exit mobile version