പെട്രോള്‍ വിലവര്‍ധനവിന് ഉത്തരവാദി പിണറായി വിജയനും തോമസ് ഐസക്കും; എപി അബ്ദുല്ലക്കുട്ടി

മലപ്പുറം: കേരളത്തിലെ പെട്രോള്‍ വിലവര്‍ധനവിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായിയും തോമസ് ഐസക്കുമാണെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എപി അബ്ദുല്ലക്കുട്ടി. നരേന്ദ്രമോഡിയുടെ ഭരണം മുന്നേറുമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക് നിര്‍ത്തുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പെട്രോള്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താത്തത് കൊണ്ടാണ് വില കൂടുതലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. നരേന്ദ്രമോഡിയുടെ ഭരണം മുന്നേറുമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക് നിര്‍ത്തുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നിന്ന് ഈടാക്കണമെന്നും അബ്ദുള്ളകുട്ടി ആവശ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറവും കേരളവും ദേശീയ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കണം. ഇന്ത്യയില്‍ ഏറ്റവും തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ രാഷ്ട്രീയ മനസ്സും വികസനവും മുരിടിപ്പിച്ചിരിക്കുകയാണെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. കേരളത്തിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്നും അബ്ദുള്ളകുട്ടി അവകാശപ്പെട്ടു.

Exit mobile version