സഞ്ജു സാംസണ്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഐക്കണ്‍

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഐക്കണായി പ്രഖ്യാപിച്ചു.

ഇ ശ്രീധരനും കെഎസ് ചിത്രയും ആയിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഐക്കണ്‍. എന്നാല്‍ ഇത്തവണ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതിനാല്‍ അദ്ദേഹത്തെ ഐക്കണ്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു. ശ്രീധരനെ ഒഴിവാക്കിയെങ്കിലും കെഎസ് ചിത്ര ഐക്കണായി തുടരും.

പോസ്റ്ററുകളില്‍ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശമുണ്ട്. എല്ലാ ഓഫീസുകളില്‍ നിന്നും ഇ ശ്രീധരന്റെ ചിത്രം നീക്കം ചെയ്യാനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ബിജെപിയില്‍ അംഗത്വമെടുത്തതോടെ ഇ ശ്രീധരന്‍ രാഷ്ട്രീയ കക്ഷിയുടെ ഭാഗമായി.

നിഷ്പക്ഷരായ വ്യക്തികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണ്‍ താരമായി തെരഞ്ഞെടുക്കുക. വോട്ടര്‍മാരെ ബോധവത്കരിക്കാനും ജനങ്ങളെ വോട്ട് ചെയ്യുന്നതിലേക്ക് ആകര്‍ഷിക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണുകളെ നിശ്ചയിക്കുന്നത്.

Exit mobile version