ടീമിന് വേണ്ടി ‘മരിക്കാന്‍’ തയ്യാറായിട്ടും മലയാളി ആയതിന്റെ പേരില്‍ എന്നും അവഗണന: അടുത്ത വേള്‍ഡ് കപ്പ് നിന്റേയും കൂടിയാവട്ടേ; മനോജ് കുമാര്‍

കൊച്ചി: ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ടീം ഇന്ത്യയുടെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികള്‍ക്ക് സമ്മാനിച്ചത്. ഈ അവസരത്തില്‍ സഞ്ജു സാംസണിനെ കുറിച്ച് നടന്‍ മനോജ് കുമാര്‍ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്.

സഞ്ജു നിന്റെ മനസ്സിന്റെ ”താപ”മാണോടാ ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ? വെറുതെ ചിന്തിച്ച് പോവുന്നു. എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി ”മരിക്കാന്‍” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ. സാരമില്ലെന്നാണ് മനോജ് കുമാര്‍ പറയുന്നത്.

”മോനേ സഞ്ജു ….. നിന്റെ മനസ്സിന്റെ ”താപ”മാണോടാ ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ …. ??വെറുതെ ചിന്തിച്ച് പോവുന്നു ….എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി ”മരിക്കാന്‍” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ….സാരമില്ല …. അടുത്ത World cup നിന്റേയും കൂടിയാവട്ടേ’‘, എന്നാണ് മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഫൈനലിലെ അവസാന 10 ഓവറില്‍ നമ്പര്‍ വണ്‍ ട്വന്റി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ ടീം അത്രത്തോളം മികച്ച പ്രകടനം ആവശ്യപ്പെടുന്ന സമയം ദയനീയമായ പരാജയപ്പെടുകയായിരുന്നു സൂര്യകുമാര്‍ യാദവ്. ഇതോടെ സഞ്ജു സാംസണിന് പകരം സൂര്യകുമാറിനെ ടീമിലെടുത്ത മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഫോമിലുള്ള, സ്ഥിരത പുലര്‍ത്തിയ താരങ്ങള്‍ വേറെ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് സൂര്യകുമാര്‍ യാദവിനെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി എന്നതില്‍ ടീം മാനേജ്‌മെന്റ് വിശദീകരണം നല്‍കേണ്ടതുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

Exit mobile version