വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം യുവാവ് നദിയില്‍ ചാടി ജീവനൊടുക്കി

പൂവമ്പാറ പാലത്തില്‍ നിന്ന് വടകര സ്വദേശി മനോജ്കുമാര്‍ (50) ആണ് നദിയിലേക്ക് ചാടിയത്.

ആറ്റിങ്ങല്‍: വാഹനം റോഡില്‍ ഉപേക്ഷിച്ച ശേഷം യുവാവ് നദിയില്‍ ചാടി ജീവനൊടുക്കി. പൂവമ്പാറ പാലത്തില്‍ നിന്ന് വടകര സ്വദേശി മനോജ്കുമാര്‍ (50) ആണ് നദിയിലേക്ക് ചാടിയത്.

ഇയാള്‍ കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. കൊടുവഴനൂരിലാണ് മനോജ്കുമാര്‍ വാടകയ്ക്ക് താമസിക്കുന്നത്.

വാഹനത്തിലെത്തിയ യുവാവ് റോഡില്‍ വാഹനം നിര്‍ത്തിയ ശേഷം നദിയിലേക്കെടുത്ത് ചാടുകയായിരുന്നു. ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സ് സ്‌കൂബാ ടീം എത്തി യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവിന്റെ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

Exit mobile version