തുടക്കത്തിലേ പാളുന്ന കണ്ണൂരിലെ സര്‍വീസുകള്‍; ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുടങ്ങി

ദോഹയില്‍ നിന്നു കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് മുടങ്ങി.

മട്ടന്നൂര്‍: ദോഹയില്‍ നിന്നു കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് മുടങ്ങി. ഇന്നലെ പുലര്‍ച്ചെ 5.45നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തേണ്ട വിമാനമാണു സാങ്കേതിക തകരാര്‍ കാരണം അവസാന നിമിഷം റദ്ദാക്കിയത്. യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്ത ശേഷമാണു സര്‍വീസ് മുടങ്ങിയ വിവരം അറിഞ്ഞത്.

തുടര്‍ന്ന് ഹോട്ടലിലേക്കു മാറ്റിയ യാത്രക്കാരെ ഇന്നു പ്രത്യേക വിമാനത്തില്‍ കണ്ണൂരില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ ദോഹയില്‍നിന്നുള്ള വിമാനം മുടങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം എത്തിച്ചാണ് അബുദാബിക്കു സര്‍വീസ് നടത്തിയത്. രാവിലെ 9നു ഷെഡ്യൂള്‍ ചെയ്ത വിമാനം 10നാണു ടേക്ക് ഓഫ് ചെയ്തത്.

14 പേര്‍ക്കു കഴിഞ്ഞ ദിവസം ലഭിക്കാത്ത ബാഗേജ് ഇന്നത്തെ വിമാനത്തില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഹര്‍ത്താല്‍ കാരണം ഇന്നു വൈകിട്ടും നാളെയുമായി ഇവ ഉടമസ്ഥരുടെ വീടുകളില്‍ എത്തിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി പറഞ്ഞിരുന്നു.

Exit mobile version