‘അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും’; ദൃശ്യം 2 ഡയലോഗുമായി സുരേന്ദ്രന്റെ ‘വിജയയാത്ര’ പോസ്റ്റര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ‘വിജയയാത്ര’ ഇന്നുമുതല്‍. ‘പുതിയ കേരളത്തിനായി വിജയയാത്ര’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പര്യടനം.

ഇന്ന് കാസര്‍കോട് നിന്ന് തുടങ്ങും ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 6 ന് തിരുവനന്തപുരത്താണ് വിജയ യാത്രയുടെ സമാപനം. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എന്‍ഡിഎ നേതാക്കളും പങ്കെടുക്കും.

അതേസമയം, മോഹന്‍ലാല്‍-ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിലെ ഡയലോഗുകളും വൈറലായിരിക്കുകയാണ്. ചിത്രത്തിലെ ഡയലോഗ് ഉള്‍പ്പെടുത്തിയാണ് സുരേന്ദ്രന്റെ ‘വിജയയാത്ര’പോസ്റ്റര്‍.

‘അയാളുടെ കുടുംബത്തെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരെയും പോകും’എന്ന സിനിമാ സംഭാഷണം കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത്.

‘അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും’എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ‘ഇത് മറ്റെന്തിന്റെയോ തുടക്കമാണെന്നും’ പോസ്റ്ററില്‍ പറയുന്നുണ്ട്. സന്ദീപ് ജി വാര്യര്‍ ആണ് ഈ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. വിജയകരമായ യാത്ര തുടങ്ങുന്നു എന്നും ആശംസയായി പറയുന്നുണ്ട് സന്ദീപ്.

ഇന്നു മുതൽ വിജയകരമായ യാത്ര തുടങ്ങുന്നു .

#vijayayathra #bjpkeralam #KSurendran

Posted by Sandeep.G.Varier on Saturday, 20 February 2021

Exit mobile version