‘ഞാന്‍ കാന്‍സര്‍ ബാധിത, ജാമ്യഹര്‍ജി ഉടന്‍ പരിഗണിക്കണം’ ഹൈക്കോടതിയോട് അപേക്ഷയുമായി സരിത നായര്‍

Saritha Nair | Bignewslive

കോഴിക്കോട്: താന്റെ ജാമ്യഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യവുമായി സോളാര്‍ കേസ് പ്രതി സരിത നായര്‍. താന്‍ കാന്‍സര്‍ ബാധിതയാണെന്നും ഹൈക്കോടതിയോട് സരിത നായര്‍ അറിയിച്ചു. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്ന ഫെബ്രുവരി 25ന് തന്നെ ജാമ്യഹര്‍ജി കൂടി പരിഗണിക്കണമെന്നാണ് സരിതാ നായരുടെ ആവശ്യം.

താന്‍ അര്‍ബുദ ബാധിതയാണെന്നും കൊവിഡ് സാഹചര്യം കണക്കിലെടുക്കണമെന്നും സരിത കോടതിയോട് അപേക്ഷിക്കുന്നു. ജസ്റ്റിസ് വിജി അരുണ്‍ ഹര്‍ജി അടുത്തയാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്റേയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരേയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. പിന്നാലെയാണ് സരിത നായര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

Exit mobile version