മുറിയില്‍ നിന്നും ഓടിവന്ന കുട്ടികള്‍ ആദ്യം ചോദിച്ചത് ഭക്ഷണം; ചങ്ക് തകരുന്ന കാഴ്ച, ഇനി അമ്മയെ കാണേണ്ടെന്നും കണ്ണീരോടെ കുട്ടികള്‍

children rescued | Bignewslive

നിലമ്പൂര്‍: കഴിഞ്ഞ ദിവസമാണ് മലപ്പും മമ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക മുറിയില്‍ നിന്ന് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പൂട്ടിയിട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും പോലീസുകാരും ചേര്‍ന്നായിരുന്നു രണ്ട് കുഞ്ഞുങ്ങളെയും തടവറയില്‍ നിന്നും രക്ഷപ്പെടുത്തിയത്. പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം ചോദിച്ചത് ഭക്ഷണം ആയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരെ ഒന്നടങ്കം വിഷമിപ്പിക്കുന്ന തരത്തില്‍ ദയനീയതോടെയായിരുന്നു കുട്ടികളുടെ ആ ചോദ്യം. പിന്നീട് ആശുപത്രിയില്‍ എത്തിയ ശേഷം അമ്മ തല്ലിയതാണെന്നും, ഇനി അമ്മയെ കാണേണ്ടെന്നും കുട്ടികള്‍ നിറകണ്ണുകളോടെ പറഞ്ഞു. അവശനിലയിലായ കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ തമിഴ്‌നാട് കടലൂര്‍ വിരുത്താചലം സ്വദേശിയെ(35)യും ഭാര്യയെ(28)യും പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്കൊപ്പം 3 മാസമായി മമ്പാട് അങ്ങാടിയിലെ വാടക മുറിയില്‍ താമസിക്കുകയായിരുന്നു 5 വയസ്സുള്ള പെണ്‍കുട്ടിയും 3 വയസ്സുള്ള ആണ്‍കുട്ടിയും. കൂലിപ്പണിക്കാരായ ദമ്പതികള്‍ ജോലിക്കു പോയി തിരിച്ചെത്തുന്നതുവരെ ഭക്ഷണം നല്‍കാതെ കുട്ടികളെ പൂട്ടിയിട്ടായിരുന്നു ക്രൂരത. സമീപത്തുള്ളവരാണ് ഈ ക്രൂരത അധികൃതരുടെ മുന്‍പിലെത്തിച്ചത്.

കുട്ടികളുടെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. അടിയേറ്റ പാടുകള്‍ കൂടാതെ കവിള്‍ നീരി വന്ന് വീര്‍ത്ത നിലയിലാണ്. അവശനിലയിലായ കുട്ടികളെ ഇന്നലെ രാവിലെ 11ന് പ്രദേശവാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. കുട്ടികളുടെ മാതാവിന്റെ സഹോദരികൂടിയാണ് അറസ്റ്റിലായ രണ്ടാനമ്മ. ഒന്നരവര്‍ഷം മുന്‍പ് കുട്ടികളുടെ മാതാവ് മരിച്ചത്. ശേഷമാണ് സഹോദരിയെ വിവാഹം ചെയ്തത്.

Exit mobile version