‘തൊഴിലന്വേഷകരുടെ കരച്ചില്‍’! ക്‌ളൈമാക്‌സ് സീന്‍ ‘സെറ്റ്’ പൊളിച്ചുകൊടുത്ത് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, പ്രെഗ്‌നന്‍സി ഫോട്ടോഷൂട്ടുകള്‍ തുടങ്ങി പലതരം ഫോട്ടോഷൂട്ടുകളുുണ്ട്. എന്നാലിപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത് ഒരു സമര ഫോട്ടോഷൂട്ടാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരവേദി, കണ്ണീര്‍ക്കഥ പ്രതീക്ഷിച്ചവര്‍ക്ക് കിട്ടിയത് തിരിച്ചടി.

സെക്രട്ടറിയേറ്റ് പടിക്കല്‍ റാങ്ക് ഹോള്‍ഡര്‍മാരുടെ സമര കേന്ദ്രത്തില്‍ ‘കണ്ണീര്‍ കഥ’ തയ്യാറാക്കാന്‍ ഒരുക്കിയ ‘സെറ്റ്’ പൊളിഞ്ഞതാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. കുത്തിപ്പൊക്കിയ നിയമന വിവാദങ്ങള്‍, അതുണ്ടാക്കിയവര്‍ക്കു തന്നെ തിരിച്ചടിയായ സാഹചര്യത്തിലാണ് കണ്ണീര്‍ കഥ ഒരുക്കാന്‍ ചിലര്‍ പദ്ധതിയിട്ടത്. പക്ഷേ അതും പൊളിച്ചുകൊടുത്തു ചില വിരുതന്മാര്‍.

കണ്ണീര്‍ കഥയ്ക്കായി സെറ്റിടുന്നത് പതിവാക്കിയ മലയാള മനോരമ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും അവരെ സഹായിക്കാന്‍ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരും ‘ഒറ്റക്കെട്ടാ’യി.

മണ്ണെണ്ണ ഒഴിക്കല്‍ സീനിനു ശേഷം പത്രക്കാരുടെ ആവശ്യപ്രകാരം നടത്തിയ നാടകത്തിന്റെ ക്‌ളൈമാക്‌സ് സീനാണ്. സമരകേന്ദ്രത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ‘കെട്ടിപ്പിടിച്ച് കരയുന്ന’ ചിത്രമാണ് ഭാവനയില്‍. അടുത്ത ദിവസം ‘എല്ലാ പത്രത്തിലും പേജ് ഒന്നില്‍ വരേണ്ടതാ.. ഒന്നാംപേജില്‍ ‘തൊഴിലന്വേഷകരുടെ കരച്ചില്‍’ എന്ന അടിക്കുറിപ്പോടെ വരുത്താനുദ്ദേശിച്ച ‘പദ്ധതി’.

കുറച്ചു കൂടി ഭാവം വരണ’മെന്നു ഫോട്ടോഗ്രാഫര്‍മാര്‍ അഭ്യര്‍ഥിക്കുന്നു. അത് മാനിച്ചു അവര്‍ ലയിച്ചഭിനയിക്കുന്നു. പക്ഷെ സെറ്റിട്ട് ഫോട്ടം പിടിച്ചത് ചില കുലദ്രോഹികള്‍ പകര്‍ത്തി. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

തിരക്കഥയിലെ മുഖ്യ അഭിനേതാവ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ലയ രാജേഷാണെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തി. പിണറായിയെ കുമ്പിടിയാക്കി ചിത്രീകരിച്ചും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വിജയത്തില്‍ ആഹ്ലാദിച്ചും ലയ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ അവരുടെ കോണ്‍ഗ്രസ് ബന്ധം വിളിച്ചുപറയുന്നു.

Exit mobile version