ഗാൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് കുമാറിന് മഹാവീർ ചക്ര; പോലീസ് ധീരതാ മെഡൽ മോഹൻലാലിന്; രാഷ്ട്രപതി പുരസ്‌കാരങ്ങളിൽ തിളങ്ങി മലയാളികൾ

Santhosh Kumar

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകൾ പ്രഖ്യാപിച്ചു. ഗാൽവാൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച കേണൽ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായ മഹാവീർ ചക്ര നൽകും. സേവനത്തിനിടയിലെ ധീരകൃത്യത്തിന് നൽകുന്ന രാഷ്ട്രപതിയുടെ പോലീസ് ധീരതാ മെഡൽ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സിആർപിഎഫ് ജവാൻ മോഹൻലാലിന് മരണാനന്തര ബഹുമതിയായി നൽകും.

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ടികെ വിനോദ് കുമാറിനാണ്. കേരളത്തിലുള്ള പത്തുപേർക്ക് സ്തുത്യർഹസേവന മെഡലും ലഭിച്ചു. വിവിധ അർധസൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികൾ സ്തുത്യർഹസേവന മെഡൽ ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.

രാജസ്ഥാനിലെ മൗണ്ട് അബുവിൽ സിആർപിഎഫിന്റെ ഡെപ്യൂട്ടി ഐജിയായ കെ തോമസ് ജോബ്, ഡൽഹിയിൽ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ ഐജി എസ് സുരേഷ്, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെ ഹെഡ് കോൺസ്റ്റബിൾ വിനോദ് കുമാർ കെഎസ് എന്നിവരും വിശിഷ്ടസേവന മെഡൽ ലഭിച്ചവരിൽ ഉൾപ്പെടും.

കേരളത്തിൽനിന്ന് സ്തുത്യർഹ സേവന മെഡൽ ലഭിച്ചവർ

1.ഹർഷിത അട്ടലൂരി (ഐജി, സൗത്ത് സോൺ, തിരുവനന്തപുരം)
2. കെഎൽ ജോൺകുട്ടി (എസ്പി, പോലീസ് ട്രെയിനിങ് കോളേജ്, തിരുവനന്തപുരം).
3. എൻ രാജേഷ് (എസ്പി, വിജിലൻസ് ഓഫീസർ, കെപിഎസ്‌സി, പട്ടം, തിരുവനന്തപുരം).
4. ബി അജിത്കുമാർ (ഡെപ്യൂട്ടി കമാൻഡന്റ്, എം.എസ്.പി., മലപ്പുറം).
5. കെപി അബ്ദുൾ റസാക്ക് (അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ, കോഴിക്കോട്),
6. കെ ഹരിശ്ചന്ദ്ര നായിക് (ഡിവൈഎസ്പി, സ്‌പെഷ്യൽ മൊബൈൽ പോലീസ് സ്‌ക്വാഡ് പോലീസ് സ്റ്റേഷൻ, കാസർകോട്)
7. മഞ്ജുലാൽ (ഇൻസ്‌പെക്ടർ, കരുനാഗപ്പള്ളി, കൊല്ലം)
8. കെ നാസർ (സബ് ഇൻസ്‌പെക്ടർ, വൈക്കം പോലീസ് സ്റ്റേഷൻ, കോട്ടയം)
9. കെ വത്സല (സീനിയർ സിവിൽ പോലീസ് ഓഫീസർ, ജില്ലാ ആസ്ഥാനം, മലപ്പുറം)
10. പ്രസാദ് തങ്കപ്പൻ (ഹെഡ് കോൺസ്റ്റബിൾ, ആന്റി കറപ്ഷൻ ബ്യൂറോ, സിബിഐ കൊച്ചി)

മറ്റു സേനാവിഭാഗങ്ങളിൽനിന്ന് സ്തുത്യർഹ സേവന മെഡൽ ലഭിച്ച മലയാളികൾ

1. ശശിധരൻ വിടി (സുബേദാർ, ഷില്ലോങ്, അസം റൈഫൾസ്)
2. ആർ കരുണാകരൻ (ഹെഡ് കോൺസ്റ്റബിൾ, സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി., ചെന്നൈ).
3. കെ മണി (എസ്‌ഐ. 191ാം ബറ്റാലിയൻ, കൊവായ് ജില്ല, ത്രിപുര).
4. കെഎൻ കേശവൻകുട്ടി നായർ (ബിഎസ്എഫ്,എസ്‌ഐ, ഫ്രോണ്ടിയർ ഹെഡ് ക്വാർട്ടേഴ്‌സ് (സ്‌പെഷ്യൽ ഓപ്പറേഷൻസ്), യെലഹങ്ക, കർണാടക)
5. തപസ്യ ഒബ്ഹ്‌റായ് നായർ (സീനിയർ കമാൻഡന്റ്, സിഐഎസ്എഫ് ആസ്ഥാനം, ഡൽഹി)
6. എസ് ശ്രീരഞ്ജൻ (ഇൻസ്‌പെക്ടർ, 239ാം ബറ്റാലിയൻ, സിആർപിഎഫ്, രാംപുർ)
7. എ ദാമോദരന് (ഹെഡ് കോൺസ്റ്റബിൾ, സിബിഐ, മധുര)
8. പികെ ഉത്തമൻ (എഎസ്‌ഐ, എൻഐഎ ആസ്ഥാനം, ഡൽഹി)
9. അഷ്‌റഫ് കെകെ കൊട്ടേക്കാരൻ (സീനിയർ ഡിവിഷണൻ സെക്യൂരറ്റി കമ്മിഷണർ, റെയിൽവേ, ചർച്ച് ഗേറ്റ്, മുംബൈ)

ധീരതയ്ക്കുള്ള പോലീസ് മെഡൽ

1. സന്ദേശ് (എസ്‌ഐ, ഡൽഹി പോലീസ്, കോഴിക്കോട് ഉള്ള്യേരി സ്വദേശി)
2. എൻ രമേശൻ (എഎസ്‌ഐ, അസം റൈഫിൾസ്)
3. കെ കാർത്തിക് (അസി.കമാൻഡന്റ്, സിആർപിഎഫ്)
4. റജി കുമാർ കെജി (സിആർപിഎഫ്)
5. ടിപി ദിലീപ് ( ഹെഡ് കോൺസ്റ്റബിൾ, ഛത്തീസ്ഗഢ് പോലീസ്)

Exit mobile version