അയല്‍വാസിയുടെ ആട്ടിന്‍ കുട്ടി പുരയിടത്തില്‍ പ്രവേശിച്ചു; അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ആട്ടിന്‍കുട്ടിയുടെ കാല് വെട്ടിമുറിച്ച് ക്രൂരത

അടിമാലി: പുരയിടത്തില്‍ കയറിയതിന് അയല്‍വാസിയുടെ ആട്ടിന് കുട്ടിയുടെ കാല് വെട്ടിമുറിച്ച് യുവാവ്. അടിമാലി തോണിപ്പാറയിലാണ് ഈ ക്രൂരത നടന്നത്. സംഭവത്തില്‍ തോണിപ്പാറ മേലേത്ത് പ്രമേശിനെതിരെ കേസ് എടുത്തു. ഇയാളുടെ അയല്‍വാസി പുളിക്കക്കുടി ഷാഹുല്‍ ഹമീദിന്റെ ആടിനെയാണ് വെട്ടിപ്പരിക്കേല്‍പിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്-വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കയര്‍ അഴിഞ്ഞു പോയ ആട്ടിന്‍ കുട്ടി പ്രമേശിന്റെ പുരയിടത്തില്‍ കയറി. കലിപൂണ്ട പ്രമേശ് വെട്ടുകത്തിയുമായി എത്തി ആടിനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു.

തുടര്‍ന്ന്, ഷാഹുല്‍ ഹമീദിന്റെ പുരയിടത്തിലേക്ക് ആടിനെ വലിച്ചെറിയുകയും ചെയ്തു. പ്രമേശിന്റെ ആക്രമണത്തില്‍ ആടിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ഷാഹുല്‍ ഹമീദ് പ്രമേശിന് എതിരെ അടിമാലി പോലീസില്‍ പരാതി നല്‍കി. പേലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version