ബഹളംവെച്ചു, പിന്നാലെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും എടുത്തുചാടി, 58കാരന്‍ മരിച്ചു

death | bignewslive

അടിമാലി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് ചാടിയ അമ്പത്തിയെട്ടുകാരന്‍ മരിച്ചു. ഇടുക്കിയിലെ അടിമാലിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

എറണാകുളം ആരക്കുന്നം കൈപ്പട്ടൂര്‍ സരോവരത്തില്‍ പിപി മുകുന്ദന്‍ ആണു മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30ന് ആണു നാടിന നടുക്കിയ സംഭവമുണ്ടായത്.

also read:ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടികൂടിയത് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം, പിടിയിലായത് വിമാനത്താവളത്തിന് പുറത്ത് വെച്ച്

മുകുന്ദന്‍ കമ്പിളിക്കണ്ടത്തു നിന്ന് അടിമാലിയിലേക്കാണ് ഓട്ടോ വിളിച്ചത്. പൊളിഞ്ഞപാലത്ത് എത്തിയപ്പോള്‍ ബഹളംവച്ച് ഓട്ടോയില്‍നിന്നു ചാടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മുകുന്ദനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇന്നലെ വൈകിട്ടാണ് മരിച്ചത്. ശുഭയാണ് ഭാര്യ. അശ്വിന്‍ മകനാണ്.

Exit mobile version