പതിനഞ്ചു വയസുകാരന്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് പാലാഴിയില്‍ പതിനഞ്ചു വയസുകാരന്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒമ്പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309-ാം അപാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രയാന്‍ മാത്യൂ.

Exit mobile version