പുതുവത്സരതലേന്ന് ആദിവാസിപെണ്‍കുട്ടികള്‍ക്ക് പീഡനം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

kalpatta | bignewslive

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസിപെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട് വെള്ളരിക്കാവില്‍ മുഹമ്മദ് നൗഫല്‍ (18), കണിയാമ്പറ്റ പൊങ്ങിണി ചീക്കല്ലൂര്‍കുന്നില്‍ക്കോണം എ.കെ. ഷമീം (19) എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടികളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം അറിയുന്നത്. പുതുവത്സരതലേന്ന് പെണ്‍കുട്ടികളെ ബൈക്കില്‍ മൈസൂരില്‍ കൊണ്ടുപോയി മുറിയെടുത്താണ് യുവാക്കള്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടികളെ കാണാതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍തി. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഒരു പെണ്‍കുട്ടിയെ മൈസൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പീഡന വിവരം അറിയുന്നത്.

പ്രതികള്‍ക്കെതിരെ പോക്‌സോ, പട്ടികജാതി അതിക്രമം തടയല്‍ നിയമങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കല്‍പ്പറ്റ നാര്‍കോട്ടിക്‌സെല്‍ ഡി.വൈ.എസ്.പി രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.മാനന്തവാടി എസ്.എം.എസ് വിഭാഗത്തിന് അന്വേഷണം കൈമാറി.

Exit mobile version