സംസ്ഥാനത്തെ ഏഴ് പ്രദേശങ്ങളെ കോവിഡ് ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി; പുതിയ ഹോട്ട്‌സ്‌പോട്ടുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശ്ശൂർ ജില്ലയിലെ പുതൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 19), പത്തനംതിട്ട ജില്ലയിലെ ചിറ്റാർ (സബ് വാർഡ് 1), കോഴഞ്ചേരി (സബ് വാർഡ് 1), സീതത്തോട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം, യുകെയിൽ നിന്നും വന്ന 29 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ജനിതമാറ്റം സംഭവിച്ച അതിവേഗം പടരാൻ സാധ്യതയുള്ള കോവിഡ് രോഗമാണോ ഇവർക്ക് ബാധിച്ചിരിക്കുന്നതെന്ന് പരിശോധിക്കാൻ ഇവരുടെ സാമ്പിളുകൾ എൻഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്.

ഇന്ന് സംസ്ഥാനത്ത് 6268 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശ്ശൂർ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂർ 242, ഇടുക്കി 204, കാസർഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Exit mobile version