തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു

തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ തീപിടിത്തം. കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്. എന്നാല്‍ സംഭവ സമയത്ത് ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയായിരുന്നു സംഭവം.

Exit mobile version