സ്വന്തം അച്ഛനുവേണ്ടി ആ കുട്ടി കുഴിവെട്ടുന്ന കാഴ്ച സഹിക്കാവുന്നതിലപ്പുറം, ആ രണ്ട് മക്കള്‍ ഇനിയൊരായുസ്സ് തീര്‍ക്കണം; നാടിനെ നടുക്കിയ ദമ്പതിമാരുടെ മരണത്തില്‍ ഡോക്ടര്‍ ഷിംന അസീസ്

തിരുവനന്തപുരം: സ്ഥലം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നടത്തിയ ആത്മഹത്യാശ്രമത്തിനിടയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. ‘ആ രണ്ട് മക്കള്‍ ഇനിയൊരായുസ്സ് തീര്‍ക്കണം. അവരുടെ കണ്‍മുന്നിലാണവരുടെ പപ്പയും അമ്മയും മരിച്ചുവീണതെന്ന് വേദനയോടെ പറയുകയാണ് ഡോക്ടര്‍ ഷിംന അസീസ്.

‘പോലീസ് ചെന്നത് കോടതി ഉത്തരവനുസരിച്ചാണ്. ഭയപ്പെടുത്താനാണത്രേ ആ അച്ഛനത് ചെയ്തത്. പെട്രോള്‍ വാതകത്തിന്റെ പരിസരത്ത് തീയുണ്ടായാല്‍ തീയാളുക തന്നെ ചെയ്യും. അച്ഛനുമമ്മയുമിന്ന് പോയി’- ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സ്വന്തം അച്ഛനുവേണ്ടി ആ കുട്ടി കുഴിവെട്ടുന്ന കാഴ്ച സഹിക്കാവുന്നതിലപ്പുറമാണെന്നും കാണേണ്ടെന്നോര്‍ത്തിട്ടും കണ്ണില്‍ വന്ന് കൊള്ളുന്ന വേദനയെന്നും ഷിംന കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പോലീസ് ചെന്നത് കോടതി ഉത്തരവനുസരിച്ചാണ്.
ഭയപ്പെടുത്താനാണത്രേ ആ അച്ഛനത് ചെയ്തത്.
പെട്രോള്‍ വാതകത്തിന്റെ പരിസരത്ത് തീയുണ്ടായാല്‍ തീയാളുക തന്നെ ചെയ്യും.
അച്ഛനുമമ്മയുമിന്ന് പോയി.
ആ രണ്ട് മക്കള്‍ ഇനിയൊരായുസ്സ് തീര്‍ക്കണം. അവരുടെ കണ്‍മുന്നിലാണവരുടെ പപ്പയും അമ്മയും…
സഹിക്കാവുന്നതിലപ്പുറമാണ് ആ കുട്ടി കുഴിവെട്ടുന്ന കാഴ്ച. അവന്റെ ചൂണ്ടിയ വിരലിനറ്റത്തെ വാക്കുകള്‍…
കാണേണ്ടെന്നോര്‍ത്തിട്ടും കണ്ണില്‍ വന്ന് കൊള്ളുന്ന വേദന.

പോലീസ്‌ ചെന്നത്‌ കോടതി ഉത്തരവനുസരിച്ചാണ്.
ഭയപ്പെടുത്താനാണത്രേ ആ അച്‌ഛനത്‌ ചെയ്‌തത്‌.

പെട്രോൾ വാതകത്തിന്റെ പരിസരത്ത്‌…

Posted by Shimna Azeez on Monday, December 28, 2020

രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന്‍ ഭാര്യ അമ്പളിയെ ചേര്‍ത്തുപിടിച്ച് പൊട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നതിനിടെ രാജന്‍ മരിച്ചു, പിന്നാലെ അമ്പിളിയും. ഇതോടെ പറക്കമുറ്റാത്ത രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും അനാഥരായി. ഇരുവരുടെയും മരണത്തിന്റെ നടുക്കത്തിലാണ് പോങ്ങില്‍ ഗ്രാമം.

രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന്‍ ഭാര്യ അമ്പളിയെ ചേര്‍ത്തുപിടിച്ച് പൊട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അയല്‍വാസിയുടെ പരാതിയിലാണ് കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടത്.

തന്റെ വസ്തു അയല്‍വാസിയുടെ പരാതിയില്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട നടപടിയില്‍ പ്രതിഷേധിക്കാനും ഉത്തരവു നടപ്പിലാക്കാതിരിക്കാനും വേണ്ടിയാണ് രാജന്‍ ശരീരത്തില്‍ പെട്രോളൊഴിച്ചത്. തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന രാജന്‍ മരിച്ചതോടെ നാട്ടുകാരും ബന്ധുക്കളും അന്ത്യവിശ്രമമൊരുക്കിയത് കോടതി ഉത്തരവില്‍ ഒഴുപ്പിക്കാന്‍ ശ്രമിച്ച മണ്ണിലാണ്.

ഇതിന് അടുത്തായി അമ്പിളിക്കും അന്ത്യവിശ്രമം ഒരുക്കും. ആശാരിപ്പണിക്കാരനായി രാജന്‍ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. ഇവരെയാണ് അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഒഴിപ്പിക്കാനായി ഉത്തരവിട്ടത്. രാജന്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരനാണ്.

Exit mobile version