കാരക്കോണത്ത് 51കാരി ഷോക്കേറ്റ് മരിച്ച നിലയില്‍; 26 കാരനായ ഭര്‍ത്താവ് അരുണ്‍ കസ്റ്റഡിയില്‍, വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം !

തിരുവനന്തപുരം: കാരക്കോണത്ത് 51-കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.സംഭവത്തില്‍ 26കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശിഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശിഖയുടെ ഭര്‍ത്താവ് അരുണ്‍ ആണ് അറസ്റ്റിലായത്.

വീട്ടിനുള്ളില്‍ ഷോക്കേറ്റനിലയില്‍ കണ്ട ശിഖയെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശിഖയും അരുണും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശിഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Exit mobile version