നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് തൊണ്ടിമുതല്‍, ദിലീപിന് കൈമാറാനാകില്ലെന്ന് സര്‍ക്കാര്‍

നാളെ വിശദമായി വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

നടി ആക്രമണത്തിനിരയായ കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതല്‍ ആണോ എന്നതല്ലേ പ്രധാന തര്‍ക്കവിഷയം എന്ന് സുപ്രിംകോടതി.

രേഖയാണെന്നും പ്രതി എന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ ദിലീപിന് അര്‍ഹതയുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. എന്നാല്‍ തൊണ്ടിമുതല്‍ ആണെന്നും പ്രതിക്ക് കൈമാറാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തു.

നാളെ വിശദമായി വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊലീസ് സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും പകര്‍പ്പ് ലഭിച്ചാല്‍ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്നുമാണ് ദിലീപിന്റെ വാദം.

Exit mobile version