കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വൈറല്‍ വീഡിയോ; പ്രതിയെ ‘പൊക്കി’ കേരള പോലീസ്, ഇത് സോഷ്യല്‍ മീഡിയയുടെ വിജയം

viral video | bignewslive

തിരുവനന്തപുരം: കുട്ടികളെ മര്‍ദിക്കുന്ന വീഡീയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഈ വീഡിയോയില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന ആളെ ഇപ്പോള്‍ കേരള പോലീസ് കണ്ടെത്തി. വീഡിയോയില്‍ കുട്ടികളെ മര്‍ദ്ദിക്കുന്നയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ (45) ആണെന്ന് പോലീസ് അറിയിച്ചു. ആറ്റിങ്ങല്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേര്‍ പോലീസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട പോലീസ് വീഡിയോയില്‍ ഉള്ള ആളെ തിരിച്ചറിയുന്നവര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചിലര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത കാര്യം പോലീസ് ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വൈറല്‍ വീഡിയോ – കുട്ടിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച വീഡിയോയില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന ആളെ പോലീസ് കണ്ടെത്തി. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേര്‍ പ്രസ്തുത വീഡിയോ ഞങ്ങള്‍ക്ക് അയച്ചുതന്നിരുന്നു. അതേത്തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്‍കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ (45) ആണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ Dy SP ക്കും ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും സോഷ്യല്‍ മീഡിയ സെല്‍ വിവരം കൈമാറുകയായിരുന്നു. ആറ്റിങ്ങല്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
#keralapolice

Exit mobile version