9 മാസമായി അടഞ്ഞുകിടക്കുന്ന ബാറുകളും കള്ളുഷാപ്പുകളും ഇന്ന് തുറക്കും, മദ്യം പാഴ്‌സലായി കിട്ടുക ബവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ടിരുന്നു. കഴിഞ്ഞ ഒന്‍പത് മാസമായി അടഞ്ഞുകിടക്കുന്ന ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ക്ലബുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം.

ഇന്നു മുതല്‍ ബവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി മാത്രമേ മദ്യം പാഴ്‌സലായി ലഭിക്കുകയുള്ളു. ബാറുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കില്ല ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെയായിരിക്കും. ബവ് ക്യൂ ആപ് തുടരണോയെന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും.

കോവിഡിനെ തുടര്‍ന്ന് പാഴ്‌സല്‍ വില്‍പ്പന മാത്രമാണ് ഇതുവരെ അനുവദിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാറുകള്‍ തുറക്കാമെന്ന എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ശനിയാഴ്ചയാണ് എക്‌സൈസ് വകുപ്പ് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ കടുത്തനിയന്ത്രണത്തോടെയാകും ബാറുകള്‍ പ്രവര്‍ത്തിക്കക.

Exit mobile version