സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും; മുഖ്യമന്ത്രി യോഗം വിളിച്ചു

SCHOLLL-OPEN | BIGNEWSLIVE

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ച സ്‌കൂളുകള്‍ തുറക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. സ്‌കൂള്‍ തുറക്കുന്നതും പരീക്ഷ നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നതിലും ഈ ക്ലാസ്സുകളിലെ പരീക്ഷ നടത്തിപ്പിലും യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

ജനുവരിയോടെ അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്. അതേസമയം പ്ലസ് വണ്ണിലേയും ഒന്‍പതു വരെയും ഉള്ള ക്ലാസുകളുടെ കാര്യത്തില്‍ പിന്നീടേ തീരുമാനമെടുക്കൂ. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ പ്ലസ് വണ്ണിലേയും ഒന്‍പത് വരെയുള്ളതിലും ക്ലാസ്സ് തുടങ്ങുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഈ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ.

അതേസമയം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്തുന്നതിനായി ഇന്ന് മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അന്‍പത് ശതമാനം അധ്യാപകരോട് സ്‌കൂളിലേക്കെത്താന്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version