കൊച്ചി: കഴിഞ്ഞ ദിവസം ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി താരസംഘടനയായ എഎംഎംഎ രംഗത്ത്. നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്നാണ് എഎംഎംഎ പറയുന്നത്. എന്നാല്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും എഎംഎംഎ വിശദീകരിച്ചു.
മാത്രമല്ല കോടതി വിധി വരുന്നതിന് മുമ്പ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കരുതെന്നായിരുന്നു നിലപാട്. ഈ നിലപാടിന് എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കം കിട്ടിയെന്നും എഎംഎംഎ വിശദീകരിക്കുന്നു. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തിയെന്നും അംഗങ്ങളും പ്രളയക്കെടുതിയില്‍പ്പെട്ടുവെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോകുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എഎംഎംഎ വക്താവ് ജഗദീഷ് പറഞ്ഞു.