കരുനാഗപ്പളളിയില്‍ ഡീസല്‍ മോഷണം പതിവാകുന്നു; ബസുകളില്‍നിന്ന് അടിച്ചുമാറ്റിയത് 87,000 രൂപയുടെ ഡീസല്‍, പ്രതികളെ പിടികൂടിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസുടമകള്‍

diesel | big news live

കൊല്ലം: കരുനാഗപ്പളളിയില്‍ ഡീസല്‍ മോഷണം പതിവാകുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളില്‍ നിന്നായി 87000 രൂപയുടെ ഡീസലാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. ഇതോടെ പ്രതിഷേധവുമായി ബസ് ഉടമകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന അഞ്ച് ബസുകളില്‍ നിന്നാണ് കളളന്‍മാര്‍ 1,100 ലീറ്റര്‍ ഡീസല്‍ കവര്‍ന്നത്. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെയായിരുന്നു ഡീസല്‍ കവര്‍ച്ച. നഷ്ടം 87,000 രൂപ വരുമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.

ഇതിനു മുമ്പും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. ഡീസലും ബസിന്റെ ബാറ്ററിയുമൊക്കെ അടിച്ചു മാറ്റിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം പ്രതികളെ പിടികൂടിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്. ഡീസല്‍ മോഷണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചത്.

Exit mobile version