കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; കണ്ണൂര്‍ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാനെതിരെ വീണ്ടും പോക്‌സോ കേസ്

ed joseph | big news live

കണ്ണൂര്‍: കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് കണ്ണൂര്‍ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ വീണ്ടും പോക്‌സോ കേസ്. കോടതിയുടെ നിര്‍ദേശപ്രകാരം തലശേരി പോലീസാണ് കേസ് എടുത്തിരിക്കുന്നത്.

കൗണ്‍സിലിംഗിനായി എത്തിയ പതിനേഴുകാരിയോട് മോശമായി പെരുമാറിയതിന് ഇഡി ജോസഫിനെതിരെ പോലീസ് നേരത്തേ കേസ് എടുത്തിരുന്നു. ഈ പെണ്‍കുട്ടിയുടെ സഹോദരി നല്‍കിയ പരാതിയിലാണ് ജോസഫിനെതിരെ തലശേരി പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം ജോസഫിനെതിരെ പരാതി ഉയരുകയും പോലീസ് കേസ് എടുക്കുകയും ചെയ്തതിന് പിന്നാലെ ശിശുക്ഷേമ സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്സണ്‍, സിഡബ്ല്യുസി മെമ്പര്‍ എന്നീ ചുമതലകളില്‍ നിന്ന് ജോസഫിനെ ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയിരുന്നു.

Exit mobile version