കൗണ്‍സലിങ്ങിനിടെ മോശം പെരുമാറ്റം; സിഡബ്ല്യുസി ചെയര്‍മാനെ മാറ്റി

CWC, KANNUR | bignewslive

കണ്ണൂര്‍: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇ.ഡി ജോസഫിനെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനം. പോക്‌സോ കേസില്‍ പ്രതിയായത് കൊണ്ടാണ് ജോസഫിനെ മാറ്റിയത്. മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഇ.ഡി ജോസഫിനെതിരെ തലശേരി പോലീസ് പോക്‌സോ കേസ് എടുത്തിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷനും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 21നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മറ്റൊരു പീഢന കേസ് പരാതിയില്‍ പെണ്‍കുട്ടിയെ ഇഡി ജോസഫ് വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു. മൊഴി എടുക്കുന്നതിന് ഇടയില്‍ ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു പരാതി.

ചെയര്‍മാന്റെ മോശം പെരുമാറ്റത്തെ കുറിച്ച് കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി. തുടര്‍ന്ന് ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന് എതിരെ കേസ് എടുക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി കണ്ണൂര്‍ ജില്ല ചെയര്‍മാനെതിരെ തലശേരി പോലീസ് പോക്‌സോ കേസ് എടുത്തത്.

തുടര്‍ന്ന് പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും ഇഡി ജോസഫിന് എതിരെ കേസ് എടുത്തിരുന്നു. ജോസഫിനെ സിഡബ്ല്യുസി ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കാന്‍ സര്‍ക്കാരിനോട് ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശയും ചെയ്തിരുന്നു.

Exit mobile version