ഇടുക്കി വലിയ തോവാളയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു, ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

idukki | big news live

ഇടുക്കി: ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി. ഇടുക്കി വലിയ തോവാളയിലാണ് സംഭവം. തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ രണ്ട് പേര്‍ വെട്ടേറ്റുമരിച്ചു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഷുക്ലാലിന്റെ ഭാര്യ വാസന്തിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം പ്രതിയായ സഞ്ജയ് ബാസ്‌കിയെ (30) ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ സമീപത്തെ ഏലത്തോട്ടത്തില്‍ നിന്ന് പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് ഗോഡ ജില്ലയില്‍ പറയ് യാഹല്‍ സ്വദേശിയാണ് പ്രതി.

ഒരേ വീട്ടിലാണ് തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത്. വലിയതോവാള പൊട്ടന്‍ കാലായില്‍ ജോര്‍ജിന്റെ തോട്ടത്തില്‍ പണി ചെയ്തിരുന്നവരാണ് ഇവര്‍. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.

Exit mobile version