ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം; നിര്‍ദേശവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

election commission | bignewslive

തിരുവനന്തപുരം: ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനും നിയമപരമല്ലാത്തവ നിര്‍ത്തിവയ്പ്പിക്കുന്നതിനും അനധികൃതമായി സ്ഥാപിക്കുന്ന പരസ്യങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുന്നതിനുമായിട്ട് രൂപീകരിച്ചിരിക്കുന്നതാണ് ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫ്‌ളക്‌സ്, പ്ലാസ്റ്റിക് തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന ബഹു. ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുന്നതിലേയ്ക്ക് കൂടി ആന്റീ-ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ താലൂക്ക് തലത്തില്‍ രൂപീകരിച്ചിട്ടുള്ള ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡില്‍ പോലീസ് ഓഫീസര്‍മാരെ ഉള്‍പ്പെടുത്താത്ത ജില്ലകള്‍ ഉണ്ടെങ്കില്‍ ആ ജില്ലകളിലെ ഓരോ സ്‌ക്വാഡിലും കുറഞ്ഞത് ഒരു പോലീസ് ഓഫീസറെ കൂടി ഉള്‍പ്പെടുത്തി അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ജില്ലാ പോലീസ് ചീഫുമായി കൂടിയാലോചിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Exit mobile version