തദ്ദേശ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പര്‍ തമിഴ്, കന്നട ഭാഷകളില്‍ കൂടി അച്ചടിക്കും

baloot | bignewslive

തിരുവനന്തപുരം: ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിന് വേണ്ട ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവ തമിഴ്/കന്നട ഭാഷകളില്‍ കൂടി അച്ചടിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ചില വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും കാസര്‍കോട് ജില്ലയിലെ ചില വാര്‍ഡുകളില്‍ കന്നഡ ഭാഷയിലും ആണ് ബാലറ്റ് ലേബലും ബാലറ്റ് പേപ്പറും അച്ചടിക്കുക. 36 ഗ്രാമപഞ്ചായത്തുകളിലായി 375 വാര്‍ഡുകളില്‍ തമിഴിലും 18 ഗ്രാമപഞ്ചായത്തുകളിലായി 228 വാര്‍ഡുകളില്‍ കന്നഡയിലും ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കും.ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 36 ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് പരിധിയില്‍ 375 വാര്‍ഡുകളിലും തമിഴ് ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കും. മുനിസിപ്പാലിറ്റി പരിധിയില്‍ മൂന്ന് വാര്‍ഡുകളില്‍ തമിഴിലും 38 വാര്‍ഡുകളില്‍ കന്നഡയിലും ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നുണ്ട്.

കോര്‍പ്പറേഷന്‍ പരിധിയില്‍ ആകെ രണ്ട് വാര്‍ഡുകളിലാണ് തമിഴ് ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നത്.തിരുവനന്തപുരം കോര്‍പ്പറേഷന് കിഴീല്‍ വരുന്ന വലിയശാല, കരമന എന്നീ വാര്‍ഡുകളിലാണ് തമിഴ് ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ മൂന്ന് വാര്‍ഡുകളില്‍ തമിഴിലും കാസര്‍കോട് ജില്ലയിലെ കാസര്‍കോട് മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ വരുന്ന 38 വാര്‍ഡുകളില്‍ കന്നഡയിലും അച്ചടിക്കും.

കൊല്ലം ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി 12 വാര്‍ഡുകളിലും, പത്തനംതിട്ടയിലെ രണ്ട് ഗ്രാമപഞ്ചായത്തുകളിലായി മൂന്ന് വാര്‍ഡുകളിലും ഇടുക്കിയിലെ 22 ഗ്രാമപഞ്ചായത്തുകളിലായി 224 വാര്‍ഡുകളിലും, പാലക്കാട് എട്ട് ഗ്രാമപഞ്ചായത്തുകളിലായി 135 വാര്‍ഡുകളിലും, വയനാട് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കൈതക്കൊല്ലി വാര്‍ഡിലും തമിഴ് ഭാഷയിലും ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കും. കാസര്‍കോട് ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 228 വാര്‍ഡുകളില്‍ കന്നഡയിലും ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കും.

കൊല്ലം ജില്ലയിലെ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മൂന്ന് ഡിവിഷനുകളിലായി വരുന്ന 12 വാര്‍ഡുകളിലും, പത്തനംതിട്ടയിലെ കോന്നി, റാന്നി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ രണ്ട് ഡിവിഷനുകളിലെ മൂന്ന് വാര്‍ഡുകളിലും, ഇടുക്കിയിലെ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലായി 22 ഡിവിഷനുകളിലെ 224 വാര്‍ഡുകളിലും, പാലക്കാട് മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലെ എട്ട് ഡിവിഷനുകളിലായി 135 വാര്‍ഡുകളിലും, വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തവിഞ്ഞാല്‍ ഡിവിഷനിലെ ഒരു വാര്‍ഡിലും തമിഴ് ഭാഷയില്‍ ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കും. കാസര്‍കോട് ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലായി 18 ഡിവിഷനുകളില്‍ 228 വാര്‍ഡുകളില്‍ കന്നഡയിലും ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കും.

കൊല്ലം ജില്ലാ പഞ്ചായത്തിലെ 12 വാര്‍ഡുകള്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍, ഇടുക്കി ജില്ലാ പഞ്ചായത്തിലെ 224 വാര്‍ഡുകള്‍, പാലക്കാട് ജില്ലാ പഞ്ചായത്തിലെ 135 വാര്‍ഡുകള്‍, വയനാട് ജില്ലാ പഞ്ചായത്തിലെ ഒരു വാര്‍ഡിലും തമിഴ് ഭാഷയിലും അച്ചടിക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ 228 വാര്‍ഡുകളില്‍ കന്നഡയിലും ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കും.

Exit mobile version