അടിമാലിയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു

പനംകുട്ടി വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തിലെ കിണറ്റിലാണ് കാട്ടുപോത്ത് കുടുങ്ങിയത്

അടിമാലി: ചൂരക്കെട്ടില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു. രാവിലെ കിണറ്റില്‍ നിന്നും ശബ്ദം കേട്ട വീട്ടുകാര്‍ നോക്കുമ്പോഴാണ് കിണറ്റില്‍ വീണ കാട്ടുപോത്തിനെ കാണുന്നത്. പനംകുട്ടി വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തിലെ കിണറ്റിലാണ് കാട്ടുപോത്ത് കുടുങ്ങിയത്.

നേര്യമംഗലം റേഞ്ചിലെ മച്ചിപ്ലാവ് വനത്തില്‍ നിന്ന് എത്തിയതാവാമെന്നാണ് കരുതുന്നത്. ഫയര്‍ഫോഴ്‌സെത്തി വെള്ളം വറ്റിച്ചതിനാല്‍ അപകട നില തരണം ചെയ്തു. വനപാലകരും പോലീസും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. വനം വകുപ്പിന്റെ മ്യഗഡോക്ടര്‍ എത്തുന്ന മുറയ്ക്കാകും പോത്തിനെ കിണറ്റില്‍ നിന്നു കയറ്റാനുള്ള നീക്കങ്ങള്‍ നടത്തുക.

Exit mobile version