കേരള, മംഗള എക്‌സ്പ്രസുകൾക്ക് പിന്നാലെ രാജധാനിയുടെ സമയത്തിലും മാറ്റം; പുതിയ സമയം ഇങ്ങനെ

train| big news live

ന്യൂഡൽഹി: കോവിഡാനന്തര സർവീസിൽ അടിമുടി മാറ്റം വരുത്തിയ കേരള, മംഗള എക്‌സ്പ്രസുകൾക്ക് പിന്നാലെ രാജധാനി എക്‌സ്പ്രസും സമയം മാറ്റുന്നു. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെയും നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസിന്റെയും പുതിയസമയം തിങ്കളാഴ്ച നിലവിൽ വരും. സമയം മാറ്റം എറണാകുളത്തിന് തെക്കോട്ടുള്ള യാത്രക്കാർക്ക് ഗുണകരമാകും.

അതോടൊപ്പം ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള മംഗള എക്‌സ്പ്രസിന് കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകൾ ഉണ്ടാവില്ല. എന്നാൽ ഡൽഹിയിലേക്കുള്ള മംഗളയ്ക്ക് ഈ സ്റ്റോപ്പുകൾ പഴയതുപോലെ തുടരും.

രാജധാനി എക്‌സ്പ്രസ് ഡിസംബർ 29 മുതലാണ് സമയത്തിൽ മാറ്റം വരുത്തുക എന്നാണ് അറിയിച്ചിരിക്കുന്നത്. രാവിലെ 11.25ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെട്ടിരുന്ന രാജധാനി 29 മുതൽ രാവിലെ 6.16നാണ് പുറപ്പെടുക. രണ്ടാം ദിവസം രാത്രി 11.45ന് തിരുവനന്തപുരത്തെത്തും. നിലവിൽ മൂന്നാം ദിവസം പുലർച്ചെ 5.25നാണ് എത്തുന്നത്.

രാജധാനി എക്‌സ്പ്രസ് നിസാമുദ്ദീൻ വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയമിങ്ങനെ: കോട്ട-10.45, വഡോദര-5.26, വസായ് റോഡ് രാത്രി-9.55, പൻവേൽ-11.05, രത്‌നഗിരി-3.05, മഡ്ഗാവ് രാവിലെ-7.05, കാർവാർ-8.20, ഉഡുപ്പി-10.40, മംഗളൂരു ജങ്ഷൻ-12, കാസർകോട്-12.49, കണ്ണൂർ-1.57, കോഴിക്കോട്-3.17, ഷൊറണൂർ-5.00, തൃശ്ശൂർ-5.53, എറണാകുളം ജങ്ഷൻ-7.30, ആലപ്പുഴ-8.43, കൊല്ലം-10.08, തിരുവനന്തപുരം-11.45.

കേരളാ എക്‌സ്പ്രസ് സമയക്രമം: രാവിലെ 11.20ന് പകരം രാത്രി 8.10ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി 10.10ന് തിരുവനന്തപുരത്തെത്തും. രണ്ടാം ദിവസം ഉച്ചയ്ക്ക് 12.27ന് കോയമ്പത്തൂർ, പാലക്കാട്-1.52, ഒറ്റപ്പാലം-2.19, തൃശ്ശൂർ-3.32, ആലുവ-4.30, എറണാകുളം ടൗൺ-4.55, വൈക്കം റോഡ്-5.42, കോട്ടയം-6.17, ചങ്ങനാശ്ശേരി-6.44, തിരുവല്ല-6.54, ചെങ്ങന്നൂർ-7.05, മാവേലിക്കര-7.19, കായംകുളം-7.38, കൊല്ലം-8.22, വർക്കല-8.47, തിരുവനന്തപുരം- പേട്ട-9.19, തിരുവനന്തപുരം സെൻട്രൽ-10.10.

മംഗളാ എക്‌സ്പ്രസിന്റെ പുതിയ സമയം-രാവിലെ 5.40ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെട്ട് മൂന്നാംദിവസം രാവിലെ ഏഴരയ്ക്ക് എറണാകുളത്തെത്തും. പ്രധാന സ്റ്റോപ്പുകൾ: രണ്ടാംദിവസം രാത്രി 10.40ന് മംഗാലാപുരം. കാസർകോട്-11.28, പയ്യന്നൂർ-12.03, കണ്ണൂർ-12.37, തലശ്ശേരി-12.58, കോഴിക്കോട്-2.02, തിരൂർ-2.38, പട്ടാമ്പി-3.09, ഷൊറണൂർ-3.50, തൃശ്ശൂർ-5.08, ആലുവ-6.08, എറണാകുളം-7.30.

Exit mobile version