ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി പണംതട്ടാന്‍ ശ്രമം; പതിനെഴുകാരന്‍ പിടിയില്‍, പ്രതി കൃത്യം നടത്തിയത് പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണുപയോഗിച്ച്

p vijayan | bignewslive

തിരുവനന്തപുരം: ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പതിനേഴുകാരന്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരനെ സൈബര്‍ പോലീസാണ് പിടികൂടിയത്. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണുപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്.

യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ ശേഖരിച്ച് അക്കൗണ്ടുണ്ടാക്കി വ്യക്തികള്‍ക്ക് റിക്വസ്റ്റ് അയയ്ക്കും. തുടര്‍ന്ന് വിവിധ സൗഹചര്യങ്ങള്‍ പറഞ്ഞ് ആളുകളുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് കൃത്യത്തിന്റെ രീതി. ഐജി പി.വിജയന്റെ പരാതിയില്‍ കഴിഞ്ഞ മാസമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

അതേസമയം ഓണ്‍ലൈന്‍ ഹണി ട്രാപ്പ് നടത്തിയ രണ്ട് രാജസ്ഥാന് സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തു. നഹര്‍സിംഗ്, സുഖ്‌ദേവ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് ഇവരെ പിടികൂടിയത്.

Exit mobile version