കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥിന് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പിസി വിഷ്ണുനാഥിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്.

കൊവിഡ് പരിശോധനഫലം പോസിറ്റീവാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നുമാണ് പിസി വിഷ്ണുനാഥ് പറഞ്ഞത്.

അതേസമയം താനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുന്നത് ഉള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Exit mobile version