നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാന്തരം മക്കള്‍ രാഷ്ട്രീയമാണ്; മുഹമ്മദ് ഷുഹൈബിനെ വിമര്‍ശിച്ചും കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ചും ഹരീഷ് പേരടി, കുറിപ്പ്

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെ പിതാവായ മുഹമ്മദ് ഷുഹൈബിന്റെ നടപടിയെ എതിര്‍ത്തും സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ചും നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം.

മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ 61-ാം വാര്‍ഡിലെ ആര്‍എംപിഐ സ്ഥാനാര്‍ഥിയാണ്. ഇന്നാണ് ആര്‍എംപി നേതൃത്വം ഷുഹൈബിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ‘മക്കളെ സ്ഥാനാര്‍ത്ഥിയാക്കുന്നതു മാത്രമല്ല മക്കള്‍ രാഷ്ട്രീയം.നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാത്തരം മക്കള്‍ രാഷ്ട്രീയമാണ്’ എന്ന് ഹരീഷ് പേരടി പറയുന്നു.

ഇവിടെയാണ് സഖാവ് കോടിയേരി വ്യത്യസ്തനാകുന്നത്. ‘തെറ്റുകാരാനാണെങ്കില്‍ തൂക്കി കൊന്നോള്ളു’ എന്ന് പറഞ്ഞ് ഒരെയൊരു കോടിയേരി .അതുകൊണ്ടാണ് ഞങ്ങള്‍ അയാളെ അക്ഷരം തെറ്റാതെ സാഖാവേ എന്ന് വിളിക്കുന്നത്’ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

മക്കളെ സ്ഥാനാര്‍ത്ഥിയാക്കുന്നതു മാത്രമല്ല മക്കള്‍ രാഷ്ട്രീയം..നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാത്തരം മക്കള്‍ രാഷ്ട്രീയമാണ്…ഇവിടെയാണ് സഖാവ് കോടിയേരി വ്യത്യസ്തനാകുന്നത് …’തെറ്റുകാരാനാണെങ്കില്‍ തൂക്കി കൊന്നോള്ളു’ എന്ന് പറഞ്ഞ് ഒരെയൊരു കോടിയേരി ..അതുകൊണ്ടാണ് ഞങ്ങള്‍ അയാളെ അക്ഷരം തെറ്റാതെ സാഖാവേ എന്ന് വിളിക്കുന്നത്…

Exit mobile version