കാറും ബസ്സും കൂട്ടിയിടിച്ച് കുട്ടികളുള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്, പുറത്തെടുത്തത് കാര്‍ പൊളിച്ച്

നെയ്യാറ്റിന്‍കര: കാറും ബസ്സും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരുക്ക്. കരമനകളിയിക്കാവിള ദേശീയപാതയില്‍ നെയ്യാറ്റിന്‍കര ടിബി ജംക്ഷനും, ആലുംമൂടിനും മധ്യേയാണ് അപകടം സംഭവിച്ചത്. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

2-കുട്ടികളും, 2-സ്ത്രീകളും ഉള്‍പ്പടെ 6-പേര്‍ക്ക് പരുക്കേറ്റു. കെ.അനില്‍കുമാര്‍(52), കൃഷ്ണലത(50), ജി.,അനില്‍കുമാര്‍(48) സൗമ്യ45) കുട്ടികളായ സോന(8) സുനി(10) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൊല്ലത്ത് നിന്നും വെള്ളടയിലെ ബന്ധു വീട്ടില്‍ പോയി മടങ്ങുമ്പോള്‍ ഇന്നലെ സന്ധ്യയ്ക്കായിരുന്നു അപകടം.

പരുക്കേറ്റവരെ കാര്‍ പൊളിച്ച ശേഷമാണ് പുറത്തെടുത്തത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എല്ലുകള്‍ക്ക് പൊട്ടലുണ്ടായതിനാല്‍ തിരുവനന്തപുരം ഫോര്‍ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Exit mobile version