ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തനം; വനമിത്ര സേവാ പുരസ്‌കാരം സന്തോഷ് പണ്ഡിറ്റിന്

പനമരം: സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സന്തോഷ് പണ്ഡിറ്റിന് അംഗീകാരം. ആദിവാസി മേഖലയിലെ ജനങ്ങളുടെ സമഗ്രവികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന കേരള വനവാസി വികാസകേന്ദ്രത്തിന്റെ ഇത്തവണത്തെ വനമിത്ര സേവാ പുരസ്‌കാരം സന്തോഷ് പണ്ഡിറ്റിന് സമ്മാനിച്ചു. ഈ വാർത്ത സന്തോഷ് പണ്ഡിറ്റ് തന്നെയാണ് പങ്കുവെച്ചത്.

സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ ആദിവാസി മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി ചെയ്ത നിസ്വാർത്ഥ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിച്ചതെന്ന് സംഘടന വ്യക്തമാക്കി. വയനാട്ടിലെ പനമരത്തു വച്ച് നടന്ന ചടങ്ങിലാണ് അവാർഡ് നൽകിയത്.

കലാജീവിതത്തിൽ നിന്നും ലഭിക്കുന്ന തുകയുടെ സിംഹഭാഗവും ആദിവാസികളുടെ ഉന്നമനത്തിനായി ചെലവഴിക്കുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. പ്രളയ കാലത്തുൾപ്പടെ സന്തോഷ് പണ്ഡിറ്റ് ആദിവാസി ജനങ്ങൾക്കിടയിൽ നടത്തിയ സന്നദ്ധസേവന പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Exit mobile version