ബിജെപിയുടെ തുടര്‍ച്ചയായ അവഗണന; സികെ ജാനുവും പാര്‍ട്ടിയും എന്‍ഡിഎ വിട്ടു

കോഴിക്കോട്: സികെ ജാനു അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ മുന്നണി വിട്ടു. ബിജെപിയുടെ തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ഈ തീരുമാനമെടുത്തത്. എന്‍ഡിഎയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പരിഗണനയും നല്‍കിയില്ലെന്നു മാത്രമല്ല അവഗണന മാത്രമാണ് ഉള്ളതെന്നും സികെ ജാനു പറഞ്ഞു.

ആദിവാസികളുടെയും ദലിതരുടെയും പാര്‍ട്ടിക്ക് കുടുതല്‍ പരിഗണ നല്‍കേണ്ടതായിരുന്നുവെന്നും പല തവണ ബിജെപി നേതാക്കളോട് സംസാരിച്ചിട്ടും യാതൊരു കാര്യവും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. ബിജെപി നിലപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിഷേധമുണ്ടെന്നും ഇനി ആരുമായും രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജാനു പറഞ്ഞു.

Exit mobile version