അന്ന് ആദ്യ വിമാനം ഇറക്കി രഘുനാഥ്, ഇന്ന് മകന്‍..! അഭിമാനത്തിന്റെ ചിറകില്‍ കണ്ണൂര്‍, നാടിന് അഭിമാനമായി ഈ അച്ഛനും മകനും

കണ്ണൂര്‍: അഭിമാനത്തിന്റെ ചിറകില്‍ കണ്ണൂര്‍ പറക്കുമ്പോള്‍ നാടിന് അഭിമാനമാവുകയാണ് ഈ അച്ഛനും മകനും. കണ്ണൂരില്‍ ആദ്യമായി വിമാനം പറന്നിറങ്ങ 2016 ഫെബ്രുവരി 29ന് ഡോണിയര്‍ വിമാനം പറത്തിയത് കണ്ണൂരിലെ കാടാച്ചിറ സ്വദേശിയായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരാണ്. ഇന്ന് 2018 ഡിസംബര്‍ 9ന് യാത്രവിമാനം പറത്തി രഘുനാഥന്റെ മകന്‍ അശ്വിന്‍.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഗോ എയറിനൊപ്പമാണ് അശ്വിന്‍. ന്യൂ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തുന്ന ഗോ എയര്‍ വിമാനം വൈകീട്ടോടെ ബംഗളൂരുവിലേക്ക് പറക്കും. കണ്ണൂരില്‍ നിന്നുള്ള ആദ്യ ആഭ്യന്തര സര്‍വീസാകും ഇത് സ്വന്തം നാട്ടിലെ ചരിത്രമുഹൂര്‍ത്തത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അശ്വിന്‍ പറയുന്നു.

എന്നാല്‍ തന്റെ നാട്ടിലെ ആദ്യ വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസം ഗോ എയറുമുണ്ടെന്നറിഞ്ഞപ്പോള്‍ അശ്വിന്‍ തന്നെയാണ് ഈ ആവശ്യം മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവസരിച്ചത്. ഗോ എയറില്‍ ജോലി ചെയ്യുന്ന കണ്ണൂരില്‍ നിന്നുള്ള ഏക ഫസ്റ്റ് ഓഫീസര്‍ അശ്വിനാണ്. അതുകൊണ്ടുതന്നെ അശ്വിന്റെ ആവശ്യം ഗോ എയര്‍ അംഗീകരിച്ചു

ഇപ്പോള്‍ ഷില്ലോങ്ങില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡറാണ് രഘുനാഥ്. രഘുനാഥിന്റെ പിതാവും പൈലറ്റായിരുന്നു. അങ്ങനെയൊരു തലമുറത്തിളക്കവുമുണ്ട് ഇവരുടെ ഔദ്യോഗിക ജീവിതത്തിന്.

Exit mobile version