കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

18 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരരെ കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു.

ശ്രീനഗര്‍: ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറും രണ്ട് കാശ്മീരി ഭീകരരുമാണ് കൊല്ലപ്പെട്ടത്. 18 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരരെ കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു.

ശ്രീനഗറിലെ മുജ്ഗുഡില്‍ ശനിയാഴ്ച വൈകുന്നേരമാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ഇന്റിലിജന്‍സ് വിവരം ലഭിച്ചതിനെ തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെയും പോലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ അറയിച്ചു. ആക്രമണത്തില്‍ നാല് വീടുകള്‍ തകര്‍ന്നു. സംഭവത്തെ തുടര്‍ന്നു പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു.

Exit mobile version