ഐഎഫ്എഫ്‌കെ; ഇന്ന് മുതല്‍ കൂപ്പണ്‍ സംവിധാനം ഇല്ല

സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് കൂപ്പണ്‍ സംവിധാനം അവസാനിപ്പിക്കുന്നതെന്ന് അക്കാദമി അധികൃതര്‍ വ്യക്തമാക്കി

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് മുതല്‍ കൂപ്പണ്‍ സംവിധാനം ഉണ്ടാകില്ല. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് കൂപ്പണ്‍ സംവിധാനം അവസാനിപ്പിക്കുന്നതെന്ന് അക്കാദമി അധികൃതര്‍ വ്യക്തമാക്കി.

ചലച്ചിത്രമേളയില്‍ എത്തുന്നവര്‍ക്ക് ഏറെ സഹായകരമായിരുന്ന സംവിധാനമായിരുന്നു കൂപ്പണ്‍ നല്‍കുന്നത്. ഇഷ്ടപ്പെട്ട സിനിമകള്‍ കാണാന്‍ തീയ്യേറ്ററിനു മുന്നില്‍ ക്യൂ നിന്ന് ഒടുവില്‍ സീറ്റില്ലാതെ നിരാശരായി മടങ്ങേണ്ട അവസ്ഥ ഒഴിവായിട്ടുണ്ടെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇന്ന് കൂപ്പണ്‍ നല്‍കില്ലെന്ന് അറിയിച്ചത് മേളയില്‍ എത്തിയവരെ നിരാശയിലാക്കി.

അതേസമയം സാങ്കേതിക തകരാര്‍ മൂലം ഇന്ന് ടാഗോര്‍ തീയ്യേറ്ററിലെ പ്രദര്‍ശനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

Exit mobile version