തിളങ്ങാന്‍ കെഎസ്ആര്‍ടിസി; സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളിലെ ടിക്കറ്റ് നിരക്കില്‍ 25% ഇളവ്; നിരക്കിലെ ഇളവ് ആഴ്ചയില്‍ 3 ദിവസങ്ങളില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളിലെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് അനുവദിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസത്തിലാണ് നിരക്കില്‍ ഇളവ് ലഭിക്കുക. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഈ ഇളവ്.

കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍വീസുകള്‍ ഏതാണ്ട് എല്ലാം പഴയ രീതിയില്‍ തന്നെ ആരംഭിച്ചിട്ടുമുണ്ട്. യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം.

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. അതേസമയം മറ്റൊരു അറിയിപ്പ് കൂടി ഉണ്ട്. ചൊവ്വാഴ്ച അവധി ദിവസമാണെങ്കില്‍ ബുധനാഴ്ച ഈ ഇളവ് ഉണ്ടായിരിക്കില്ല. ബുധനാഴ്ച പൊതു അവധി ദിവസമാണെങ്കില്‍ വ്യാഴാഴ്ചയും ഈ സൗകര്യം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിക്കുന്നുയ

അവധി ദിവസമല്ലാത്ത എല്ലാ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നിരക്ക് ഇളവ് ഉണ്ടാകുന്നതാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇളവ് നിരക്ക് തുടരുമെന്ന് കെഎസ്ആര്‍ടിസി അറിയിക്കുന്നു.

Exit mobile version