തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സ്വകാര്യ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പിന്റെ തലേദിവസം അവധി നല്‍കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സര്‍ക്കാരിനൊട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

പോളിംഗ് ദിനമായ ചൊവ്വാഴ്ച (23-04-19) നേരത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

Exit mobile version