സംസ്ഥാനത്ത് ബുധനാഴ്ച്ച മുതല്‍ മത്സ്യബന്ധനത്തിന് അനുമതി; അനുമതി നിയന്ത്രണങ്ങളോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് അനുമതി. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റയക്ക നമ്പറില്‍ അവസാനിക്കുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കുമാണ് മത്സ്യബന്ധനത്തിന് അനുമതി. ഇരട്ടയക്കങ്ങള്‍ക്ക് ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലുമാണ് മത്സ്യബന്ധനത്തിന് അനുമതി.

ഞായറാഴ്ച അവധിയായിരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ബീച്ചില്‍ തുറക്കുന്ന കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഹാര്‍ബറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു.

Exit mobile version