വയനാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. മീന്‍മുട്ടി വാളാരംകുന്ന് മേഖലയിലാണ് സംഘര്‍ഷം നടന്നത്. വെടിവയ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്.

Exit mobile version