നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; യാത്രക്കാരില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. മൂന്ന് കിലോ സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.

ദുബായിയില്‍ നിന്നും എയര്‍ഏഷ്യ, എമിറേറ്റ്‌സ്, എയര്‍ അറേബ്യ എന്നീ വിമാനങ്ങളില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം അധികൃതര്‍ പിടികൂടിയത്. സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

Exit mobile version