‘ലൈറ്റ് ബിജെപി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’, ബിജെപിയായി മാറാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ‘ലൈറ്റ് ബിജെപി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’ ആണെന്ന് എംപി ശശി തരൂര്‍. രാഷ്ട്രീയ നേട്ടത്തിനായി ‘ബിജെപി ലൈറ്റ്’ ആയി കോണ്‍ഗ്രസ് പാര്‍ട്ടി മാറാന്‍ ശ്രമിക്കുന്നത് തികച്ചും ആത്മഹത്യാപരമായിരിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

തന്റെ പുതിയ പുസ്തകമായ ‘ദ ബാറ്റില്‍ ഓഫ് ബിലോങി’ങ്ങിനെ കുറിച്ചുള്ള അഭിമുഖത്തില്‍ പി.ടി.ഐയോട് സംസാരിക്കുകവേയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. മതേതരത്വം എന്നാല്‍ കേവലം ഒരു വാക്കാണ്. അധികാരത്തില്‍ വരുന്ന ഏതെങ്കിലും സര്‍ക്കാരിന് ആ വാക്ക് എടുത്ത് മാറ്റാനെ സാധിക്കൂവെന്ന് ശശി തരൂര്‍ പറയുന്നു.

മതേതരത്വം എന്ന വാക്ക് എടുത്ത് മാറ്റിയതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വ മൂല്യങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. പല പുരോഗമന ചിന്താഗതിക്കാര്‍ക്കുമുള്ള ആശങ്കയാണ് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ രാഷ്ട്രീയം.

കോണ്‍ഗ്രസിന് രൂപത്തിലോ ഘടനയിലോ ബി.ജെ.പിയായി മാറാന്‍ സാധിക്കില്ല. ചുരുങ്ങിയപക്ഷം കോണ്‍ഗ്രസിനുള്ളിലെ ഞങ്ങളെ പോലുള്ളവര്‍ക്ക് ലൈറ്റ് ബി.ജെ.പിയായി മാറാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള കാര്യമാണെന്നും തരൂര്‍ പറഞ്ഞു.ഉള്‍കൊള്ളലിനെ കുറിച്ച് പഠിപ്പിക്കുന്ന ഹിന്ദു മതവും പുറംതള്ളലിനെ കുറിച്ച് പറയുന്ന ഹിന്ദുത്വയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. തരൂരിന്റെ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Exit mobile version